Skip to main content

ഏകദിന ശിൽപശാല

കോട്ടയം: ആസൂത്രണ സമിതിയുടെ മേൽനോട്ടത്തിൽ ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലാ റിസോഴ്‌സ് സെന്റർ അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏകദിന ശിൽപശാല മാർച്ച് ആറിന് രാവിലെ 10.30 മുതൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷകൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ യുടെ അധ്യക്ഷതയിൽ ചേരുന്ന ശിൽപശാലയിൽ മഹാത്മഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. സമിതി മെമ്പർ സെക്രട്ടറിയും ജില്ലാ കളക്ടറുമായ ഡോ. പി. കെ ജയശ്രീ സന്ദേശം നൽകും.
 

date