Skip to main content

ലേലം/ ക്വട്ടേഷന്‍/ടെണ്ടര്‍

കണ്ണൂർ സിറ്റി പൊലീസ് ഓഫീസ് പരിധിയിൽ വരുന്ന വിവിധ പൊലീസ് പൊലീസ് സ്റ്റേഷൻ പരിസരത്തും ചക്കരക്കൽ ഡമ്പിങ് യാർഡിലുമായി സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത വാഹനങ്ങൾ എം എസ് ടി സി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റേ വെബ്സൈറ്റായ www.mstcecommerce.com മുഖേന മാർച്ച് 16ന് ഇ ലേലം നടത്തും.  ഫോൺ: 0497 2763339, 9497925258.

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം മാടായി അസി. എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിൽ വരുന്ന വിവിധ റോഡിലുള്ള മരങ്ങളുടെ ലേലം/പുനർലേലം  മാർച്ച് 15ന് രാവിലെ 11 മണിക്ക് മാടായി കാര്യാലയത്തിൽ നടക്കും.  ഫോൺ: 0497 2877799.

ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് കസേര വാങ്ങിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 21ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0497 2700205.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ  കണ്ണൂർ ഐ ടി ഡി പി ഓഫീസ് പരിധിയിൽ പ്രവർത്തിക്കുന്ന പട്ടുവം ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂളിലേക്ക് 350 ആംലെസ് ഫൈബർ കസേരകൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.  മാർച്ച് 10ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0497 2700357.

ശ്രീകണ്ഠാപുരം നഗരസഭ ഓഫീസിൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി അഞ്ച് സീറ്റ് വാഹനം വാടകക്ക് നൽകാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് ഒമ്പതിന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

date