Skip to main content

സെലക്ഷന്‍ ട്രയല്‍സ്

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ റോവിംഗ്, കാനോയിംഗ് - കയാക്കിംഗ് ഇനങ്ങളില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. 7, 8, 9 ക്ലാസുകള്‍ , പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിനാണ് കായികതാരങ്ങള്‍ അപേക്ഷിക്കേണ്ടത് . ആലപ്പുഴ എസ്.ടി.വി. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ മാര്‍ച്ച് 11ന് കാനോയിംഗ് - കയാക്കിംഗും , 12 ന് റോവിംഗ് ട്രയല്‍സും നടക്കും. സംസ്ഥാനതലത്തില്‍ 1, 2, 3 സ്ഥാനം നേടിയവര്‍ക്കും, ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസ്സിലേയ്ക്ക് പ്രവേശനം ലഭിക്കും. 9-ാം ക്ലാസ്സിലേയ്ക്ക് സെലക്ഷന് ഹാജരാകുന്നവര്‍ സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനം നേടിയിരിക്കണം. പ്ലസ് വണ്‍ ക്ലാസ്സുകളിലേയ്ക്ക് സെലക്ഷന് ഹാജരാകുന്നവര്‍ സംസ്ഥാന മത്സരങ്ങളില്‍ മൂന്നാംസ്ഥാനം നേടിയിരിക്കണം. പ്ലസ് വണ്‍, കോളേജ് അക്കാഡമികളിലേയ്ക്കുള്ള സെലക്ഷന് സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. ദേശീയതലത്തില്‍ മെഡല്‍ നേടിയിട്ടുള്ളവര്‍ക്ക് നേരിട്ടുള്ള പ്രവേശനം ലഭിക്കും. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 8 മണിക്ക് ആലപ്പുഴ എസ്.ടി.വി.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232499.

date