Skip to main content

തിരുത്തലുകള്‍ വരുത്താന്‍ അവസരം

 

കട്ടപ്പന ഗവ.ഐ.ടി. ഐയില്‍ ട്രെയിനികളുടെ ഇ-എന്‍.റ്റിസികളിലെ തിരുത്തലുകള്‍ വരുത്തുന്നതിന് വെബ് പോര്‍ട്ടല്‍ സംവിധാനം പുനസ്ഥാപിച്ചു. 2014 മുതല്‍ എന്‍.സി.വി.റ്റി എം.ഐ.സ് പ്രകാരം അഡ്മിഷന്‍ നേടിയ ട്രെയിനികള്‍ക്കാണ് അവസരം . ഇനി ഒരു അവസരം അനുവദിക്കില്ല . പോര്‍ട്ടലില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് അപേക്ഷയും തിരിച്ചറിയല്‍ കാര്‍ഡ് , എസ് എസ് എല്‍ സി എന്നിവയുടെ പകര്‍പ്പുകളും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ച്ച് 5 നകം ഹാജരാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് 04868 272216.

 

date