Skip to main content

വനിതാകബഡി സെലക്ഷന്‍ ട്രയല്‍സ്

 

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാന സീനിയര്‍ പുരുഷ - വനിതാകബഡി ചാമ്പ്യന്‍ഷിപ്പിനായുള്ള ഇടുക്കി ജില്ലാ ടീം സെലക്ഷന്‍ ട്രയല്‍സ് മാര്‍ച്ച് 8 ന് നടക്കും . രാവിലെ 9 മണി മുതല്‍ കട്ടപ്പന ഗവണ്‍മെന്റ് കോളേജിലാകും തെരെഞ്ഞെടുപ്പ് നടക്കുക . പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പുരുഷ -വനിതാ കബഡി കായിക താരങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, 2 പാസ്സ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ എന്നിവ സഹിതം എത്തിച്ചേരണം. ആണ്‍കുട്ടികളുടെ പരമാവധി ശരീരഭാരം 85 കിലോഗ്രാമില്‍ താഴെയും പെണ്‍കുട്ടികളുടെ പരമാവധി ശരീരഭാരം 75 കിലോഗ്രാമില്‍ താഴെയുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496184765, 9895112027, 04862 - 232499.

date