Skip to main content
കോട്ടയം സി.എം.എസ്. സമം സംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള  പ്രവർത്തനങ്ങൾ സാംസ്കാരികമായി മുന്നേറണം: ഡോ.എൻ. ജയരാജ് .

 

കോട്ടയം: സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള ഏതു പ്രവർത്തനവും സാംസ്കാരികമായി മുന്നേറിയാലേ അർഥപൂർണമാകൂവെന്നു സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് . അതിനാലാണ് സമം പോലുള്ള പരിപാടികൾ സർക്കാർ മുൻ കൈയെടുത്തു നടപ്പാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സമത്വത്തിനായുള്ള സംസ്‌കാരിക വകുപ്പിന്റെ സമം പരിപാടിയുടെ ഭാഗമായി കോട്ടയം സി.എം.എസ്. കോളജിൽ നടക്കുന്ന സംസ്‌കാരികോത്സവത്തിലെ സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയും സംയുക്തമായാണ്   സമം  സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്.
സ്ത്രീകൾക്ക് സംഘടിപ്പിച്ചു നിൽക്കാനാവില്ലെന്ന് അടക്കം പറഞ്ഞു നടന്ന കാലഘട്ടത്തിൽ നിന്ന് കുടുംബശ്രീ പോലുള്ള ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായി സ്ത്രീകൾ മാറുന്നത് കേരളം കണ്ടുവെന്നും ഡോ.എൻ. ജയരാജ് പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരുന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ടി.എൻ. ഗിരീഷ് കുമാർ , ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.കെ. വൈശാഖ്, വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം,  സർവവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ ബി.ശശികുമാർ , സന്ദീപ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 

സാംസ്‌കാരികസമ്മേളനത്തിനു മുമ്പു നാടകം ഷീ ആർക്കൈവ്‌സും സമ്മേളന ശേഷം കോഴിക്കോട് വി. ബാൻഡ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
 

date