Skip to main content

ബോധവല്‍ക്കരണം നടത്തും

 

മാര്‍ച്ച് 3 മുതല്‍ 10 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെഡസ്ട്രിയന്‍ സേഫ്റ്റി അവേര്‍നസ് ആന്റ് എന്‍ഫോഴ്സ്മെന്റ് കാമ്പയിന്‍ നടത്തുന്നതിന്റെ ഭാഗമായി പെഡസ്ട്രിയന്‍ ക്രോസിങ്ങുകളില്‍ കാല്‍നട യാത്രക്കാരും വാഹന ഡ്രൈവര്‍മാരും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവല്‍കരണ ക്യാമ്പെയിന്‍ നടത്തും. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, ട്രിപ്പിള്‍ റൈഡിങ്ങ്, ലൈന്‍ ട്രാഫിക് ലംഘനം, സിഗ്‌നല്‍ ലംഘനങ്ങള്‍, ഓവര്‍ലോഡിങ്, അപകടകരമായ ഓവര്‍ ടേക്കിങ് മുതലായ കാര്യങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ചുമത്താനും തീരുമാനിച്ചതായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഇ. മോഹന്‍ദാസ് അറിയിച്ചു.

date