Post Category
കെ ടെറ്റ് പരീക്ഷ: പ്രമാണ പരിശോധന 16 മുതല്‍
ഒക്ടോബര്‍ 2022 വിജ്ഞാപന പ്രകാരം നടന്ന കെടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ പ്രമാണങ്ങളുടെ പരിശോധന ഫെബ്രുവരി 16 മുതല്‍ 23 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. അര്‍ഹരായ എല്ലാ പരീക്ഷാര്‍ഥികളും അസല്‍ പ്രമാണങ്ങളും അവയുടെ പകര്‍പ്പും സഹിതം ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. കാറ്റഗറി ഒന്ന് - ഫെബ്രുവരി 16 ന്. കാറ്റഗറി രണ്ട് - ഫെബ്രുവരി 17, 20 തീയതികളില്‍. കാറ്റഗറി മൂന്ന് - ഫെബ്രുവരി 21, 22 തീയതികളില്‍.
കാറ്റഗറി നാല് - ഫെബ്രുവരി 23 ന്.
date
- Log in to post comments