Skip to main content

കെടെറ്റ് പരീക്ഷ: പ്രമാണ പരിശോധന

 പരീക്ഷ ഭവന്‍  2022 ഡിസംബറില്‍  നടത്തിയ കെടെറ്റ് പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിലുളള  സെന്ററായ എം.ജി.എം.എച്ച്.എസ്.എസില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ  യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ  അസല്‍ പരിശോധന ഫെബ്രുവരി 16, 17 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  നടത്തും. കാറ്റഗറി ഒന്ന് - ഫെബ്രുവരി 16 രാവിലെ 10 മുതല്‍ 12 വരെ.  കാറ്റഗറി രണ്ട് - ഫെബ്രുവരി 16 ന്   ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു വരെ.
കാറ്റഗറി മൂന്ന് - ഫെബ്രുവരി 17 ന് രാവിലെ  10 മുതല്‍ 12 വരെ.
കാറ്റഗറി നാല് - ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു വരെ.
  സര്‍ട്ടിഫിക്കറ്റ് പരിശോധന വേളയില്‍ ഹാള്‍ടിക്കറ്റ്, മാര്‍ക്ക്  ലിസ്റ്റ് പ്രിന്റ്, എസ്.എസ്.എല്‍.സി മുതലുളള യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ  അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം. മാര്‍ക്കില്‍, യോഗ്യതയില്‍ ഇളവുളള പരീക്ഷാര്‍ഥികള്‍ അത് തെളിയിക്കുന്നതിനുളള  സര്‍
ട്ടിഫിക്കറ്റ് ഹാജരാക്കണം.
 

date