Skip to main content

മണിനാദം നാടൻപാട്ട് മത്സരം

കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി മുനിസിപ്പാലിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ച മണിനാദം 2023 സംസ്ഥാനതല നാടൻപാട്ട് മത്സരം എം എൽ എ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. സിനിമതാരം ജയരാജ്‌ വാര്യർ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. യുവജന ക്ഷേമബോർഡ് അംഗം സന്തോഷ്‌ കാല അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ബിനു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത സി ടി എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ യൂത്ത് കോർഡിനേറ്റർ വി പി ശരത്പ്രസാദ് സ്വാഗതവും ടീം കേരള വൈസ് ക്യാപ്റ്റൻ ഇന്ദ്രജിത് നന്ദിയും പറഞ്ഞു.

ഒന്നാം സ്ഥാനമായ ഒരു ലക്ഷം രൂപയും ട്രോഫിയും ഓർമ യുവ ക്ലബ്‌ വണ്ണാത്തിക്കാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 75000 രൂപയും ട്രോഫിയും എം ജി എൻ സ്മാരക കലാസമിതി കരസ്ഥമാക്കി. മൂന്നാം സ്ഥാനമായ 50000 രൂപയും ട്രോഫിയും ഗ്രാമിക നാടൻ കലാസംഘം കണ്ണൂർ കരസ്ഥമാക്കി.

date