Skip to main content
ഫോട്ടോ- ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികള്‍  അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നുഫോട്ടോ- ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികള്‍  അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അന്താരാഷ്ട്ര വനിതാ ദിനം കെ.ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികള്‍  അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ഓരോ വനിതാ ദിനാചരണവും വനിതകളുടെ കരുത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും വികസിച്ച് വരുന്ന സാങ്കേതിക വൈദഗ്ദ്യം സ്ത്രീകള്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് തുല്യത യാഥാര്‍ത്ഥ്യമാകുന്നതെന്നും എം.എല്‍.എ പറഞ്ഞു.  ഗവ വിക്ടോറിയ കോളേജില്‍ നടന്ന പരിപാടിയില്‍ പത്രപ്രവര്‍ത്തക ബീന ഗോവിന്ദ്, സ്‌കൂബ ഡൈവിംഗ് ട്രെയിനര്‍ കെ .വി അതുല്യ, ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ പി.ആര്യ,  റാബിനിഷ,  മികച്ച വര്‍ണ്ണക്കൂട്ട് ക്ലബ് പുരസ്‌കാര ജേതാക്കളായ വാണിയംകുളം ടൗണ്‍ സെന്റര്‍ അങ്കണവാടി ജീവനക്കാരായ ഗിരിജ, കാവ്യ,ഭവ്യ എന്നിവരെ അനുമോദിച്ചു. ധീര പദ്ധതിയുടെ ഭാഗമായി കരാട്ടെ പരിശീലനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങള്‍, മഹിളാമന്ദിരം ജീവനക്കാരുടെ യോഗ ഡാന്‍സ്, ലീഡ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് എന്നിവയും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ ലത, വിക്ടോറിയ കോളേജ് അധ്യാപിക സിന്ധു, ജില്ലാ ശിശു സംരക്ഷണം ഓഫീസര്‍ എസ്.ശുഭ, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, അങ്കണവാടി-കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ ശിശു വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

date