Skip to main content

മിച്ചഭൂമി പതിച്ച് കൊടുക്കല്‍ അപേക്ഷ ക്ഷണിച്ചു

കേരളാ ഭൂപരിഷ്‌കരണ നിയമപ്രകാരം മണ്ണാര്‍ക്കാട് താലൂക്കിലെ തച്ചമ്പാറ വില്ലേജില്‍ സേവ്യര്‍,ശൗരിയാര്‍ എന്നിവരില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള 1.20 ഏക്കര്‍ മിച്ചഭൂമി പതിച്ച് നല്‍കാന്‍ തച്ചമ്പാറ വില്ലേജിലേയും സമീപ വില്ലേജുകളിലേയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ചട്ടം 27 പ്രകാരം  ജില്ലാ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മണ്ണാര്‍ക്കാട് ഭൂരേഖ തഹസില്‍ദാര്‍ക്ക് മാര്‍ച്ച് 25 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക്-വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505309.

date