Skip to main content
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കണി ഒരുക്കും ഗ്രാമം പദ്ധതിയുടെ ഭാഗമായി കണിവെള്ളരിയുടെ വിത്ത് നടീല്‍ കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിക്കുന്നു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യമൈക്രോപ്ലാന്‍ ഉദ്ഘാടനം ചെയ്തു.

 പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ സര്‍വേയില്‍കൂടി കണ്ടെത്തിയ 79 അതിദരിദ്രര്‍ക്ക് ആവശ്യമായ രേഖകള്‍, ഭൂമിയും വീടും, മരുന്നും പരിചരണവും, ഭക്ഷണവും  പ്രദാനം ചെയ്യുന്നതിന് അതിദാരിദ്ര്യ മൈക്രോപ്ലാന്‍ തയാറാക്കി. മൈക്രോപ്ലാനിന്റെ ഉദ്ഘാടനം ചെറിലയം വാര്‍ഡില്‍ ഭക്ഷണ കിറ്റ് നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധരപണിക്കര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രിയ ജ്യോതികുമാര്‍, വാര്‍ഡ് മെമ്പര്‍ ശ്രീവിദ്യ,  കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രാജിപ്രസാദ്, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി അജിത്കുമാര്‍, കുടുംബശ്രീ വൈസ്ചെയര്‍പേഴ്സണ്‍ ശ്രീദേവി എന്നിവര്‍ സംസാരിച്ചു.

date