Skip to main content

മെഡിക്കൽ ഓഫീസർ അഭിമുഖം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഡിസ്‌പെൻസറികളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ താത്കാലിക ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കൊല്ലം പോളയത്തോടുള്ള ഇഷുറൻസ് മെഡിക്കൽ സർവീസസിന്റെ ദക്ഷിണമേഖല റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ മാർച്ച് 18ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയാണ് അഭിമുഖം. പ്രതിമാസവേതനം 57,525 രൂപ. എംബിബിഎസ് ഡിഗ്രിയും ടിസിഎംസി രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, തിരിച്ചറിയൽ രേഖ, ഒരു പാസപോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനായി ഹാജരാകണമെന്ന് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് cru.szims@kerala.gov.in, 0474 2742341

date