Skip to main content

സർവേ സഹായികൾക്ക് പരിശീലനം നൽകി

സംസ്ഥാന ഡിജിറ്റൽ സർവേയുടെ ഭാഗമായി ജില്ലയിൽ നിയമിക്കുന്ന സർവേ സഹായികൾക്കുള്ള പരിശീലന പരിപാടി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. അസി. റീസർവ്വേ ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് അധ്യക്ഷനായി. മാസ്റ്റർ ട്രെയിനർമാരായ ടി പി മുഹമ്മദ് ശരീഫ്, പി സിനോജ്, ഷാജൻ എബ്രഹാം എന്നിവർ നേതൃത്വം നൽകി ജില്ലാ റിസർവ്വേ സൂപ്രണ്ട് രാജീവൻ പട്ടത്താരി സംസാരിച്ചു.

date