Skip to main content

അനീമിയ പരിശോധനയും ബോധവത്കരണ ക്ലാസും നടത്തി

അന്തർദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റിലെ വനിതാ ജീവനക്കാർക്കായി അനീമിയ പരിശോധനയും ബോധവത്കരണ ക്ലാസും നടത്തി. 89 പേർ പരിശോധന നടത്തിയതിൽ 16 പേർ അനീമിയ ബാധിതരാണെന്ന് കണ്ടെത്തി.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ വികസന കമ്മീഷണർ ഡി ആർ മേഘശ്രീ വിശിഷ്ടാതിഥിയായി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എം പി ജീജ അധ്യക്ഷയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജി അശ്വിൻ, ജില്ലാ നഴ്‌സിംഗ് ഓഫീസർ ദേവയാനി കല്ലേൻ, ഭൂമിക കോ ഓർഡിനേറ്റർ എം രാജശ്രീ എന്നിവർ സംസാരിച്ചു. 'സ്ത്രീകളുടെ ആരോഗ്യം: മെൻസ്ട്രുവൽ കപ്പിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ജില്ലാ ആശുപത്രിയിലെ സ്ത്രീരോഗ വിദഗ്ധ ഡോ. അശ്വതി പ്രസാദ് ക്ലാസെടുത്തു. തുടർന്ന് ആംഫി തിയറ്ററിൽ  കണ്ണൂർ ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗ് വിദ്യാർഥികൾ മൈംഷോ അവതരിപ്പിച്ചു.

 

date