Skip to main content

‘ഹീമോഫീലിയ- പരിചരണവും രക്തസ്രാവം തടയലും’ വെബിനാർ 18 ന്

നിഷും സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് (നിഷ് ഓൺലൈൻ ഇന്റർ ആക്റ്റീവ് ഡിസബിലിറ്റി അവെർനെസ്സ് സെമിനാർ) വെബിനാറിന്റെ ഭാഗമായി മാർച്ച്  18 ന് ഹീമോഫീലിയ- ''ഏവർക്കും  പ്രാപ്യമായ പരിചരണവുംരക്തസ്രാവം തടയലും ആഗോളമാനദണ്ഡം'' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തുന്നു. ഗൂഗിൾ  മീറ്റിംഗിലൂടെയും യൂ ട്യൂബിലൂടെയും രാവിലെ 10.30 മുതൽ 11.30 വരെ നടക്കുന്ന മലയാളം വെബിനാറിന് നേതൃത്വം നൽകുന്നത്  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോ. കെ.വി. ഊർമിളയാണ്.

സെമിനാർ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങൾക്കും http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9447082355/ 0471-2944675 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ http://nidas.nish.ac.in/ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

പി.എൻ.എക്സ്. 1285/2023

date