Post Category
അവധിക്കാല കമ്പ്യൂട്ടർ പരിശീലനം
കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ്, സ്കൂൾ വിദ്യാർത്ഥി കൾക്കു വേണ്ടി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. അഞ്ചാം ക്ലാസ്സു മുതൽ പ്ലസ്ടൂ വരെയുള്ളവർക്കാണ് അവസരം. പി.എച്ച്.പി, പൈതൺ, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്സ്, വീഡിയോ സർവൈലൻസ് തുടങ്ങി പതിനെട്ടോളം കോഴ്സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്.
ഏപ്രിൽ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും, സ്കൂൾബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവു കാട്ടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക അവാർഡും നൽകും. രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽവിവരങ്ങൾക്ക്,
Phone: 0471 2322100/ 2321360
Web: www.tet.cdit.org
date
- Log in to post comments