Skip to main content

ആയുർവേദ ബിരുദം നേടിയ ഉസ്ബെക്കിസ്ഥാൻ പൗരൻ മന്ത്രി വീണാ ജോർജിനെ സന്ദർശിച്ചു

തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നിന്ന് ബിഎഎംഎസ് കോഴ്സ് പൂർത്തിയാക്കിയ ആദ്യ വിദേശ പൗരനായ ഡോണിയർ അസിമൊവ് ആരോഗ്യ മന്ത്രി വീണാ ജോർജിനെ സന്ദർശിച്ച് സന്തോഷം പങ്കുവച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരമാണ് ഉസ്ബെക്കിസ്ഥാൻ പൗരനായ ഡോണിയർ അസിമൊവ് പഠനം നടത്തിയത്. ആയുർവേദത്തിന്റെ പ്രശസ്തി ലോകത്തിന്റെ മറ്റുഭാഗങ്ങളിലെത്തിക്കാൻ ആയുർവേദ കോളേജിലെ പഠനം സഹായകരമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.

പി.എൻ.എക്സ്. 1296/2023

date