Skip to main content

ബോധവത്കരണ പരിപാടി

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് ഇന്ന് (മാർച്ച് 17) ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. രാവിലെ 10ന് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനുമായ പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ, ജില്ലാ കളക്ടർ ഷീബാ ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 1300/2023

date