Skip to main content

അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് 35 വയസില്‍ താഴെ പ്രായമുള്ള ടാലി അറിയുന്ന പരിചയ സമ്പന്നരായ ബി കോം ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് ഹാജരാകണം.  ഫോണ്‍: 0497 2780226. വെബ്‌സൈറ്റ്: www.gcek.ac.in.

date