Skip to main content

ജില്ലാ ആസൂത്രണ സമിതികൾ ഒരു കുടക്കീഴിലേക്ക്

**ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയേറ്റ് മന്ദിര നിർമാണ പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച

തിരുവനന്തപുരം ജില്ലയിലെ വിവിധ ആസൂത്രണ സമിതികളെ സാങ്കേതികമായി ശക്തിപ്പെടുത്തുന്നതിനായി ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയേറ്റ് മന്ദിരം നിർമിക്കുന്നു. സെക്രട്ടേറിയേറ്റ് മന്ദിര നിർമാണത്തിന്റെ പ്രവർത്തനോദ്ഘാടനം കുടപ്പനക്കുന്ന് സിവിൽസ്റ്റേഷൻ അങ്കണത്തിൽ തിങ്കളാഴ്ച (മാർച്ച് 20) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയർമാനുമായ ഡി.സുരേഷ്‌കുമാർ നിർവഹിക്കും. ജില്ലാ കളക്ടറും ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയുമായ ജെറോമിക് ജോർജ് മുഖ്യാതിഥി ആയിരിക്കും. ജില്ലാ ആസൂത്രണസമിതി അംഗം ആർ.സുഭാഷാണ് അധ്യക്ഷൻ.

ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സാമ്പത്തിക സ്ഥിതിവിവര വകുപ്പ് ഓഫീസ്, ജില്ലാ നഗര ഗ്രാമാസൂത്രണ ഓഫീസ് എന്നിവ ഉൾപ്പെടുന്നതാണ് സെക്രട്ടേറിയേറ്റ് മന്ദിരം. കുടപ്പനക്കുന്ന് സിവിൽസ്റ്റേഷൻ വളപ്പിലെ 60 സെന്റ് സ്ഥലത്ത് 22.2 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്.

date