Skip to main content

വേനലില്‍ ആശ്വാസമാവാന്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി ചാലക്കുടി

ശക്തമായ ചൂടില്‍ യാത്രക്കാര്‍ക്ക് സഹായമാവാന്‍ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സഹകരണ ബാങ്കുകളുമായി സഹകരിച്ചു തണ്ണീര്‍ പന്തലുകള്‍ ഒരുക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘടാനം ചാലക്കുടിയില്‍ നടന്നു. ടൗണ്‍ സഹകരണ ബാങ്ക് നീതി മെഡിക്കല്‍ സ്റ്റോറിന് സമീപം സ്ഥാപിച്ച തണ്ണീര്‍ പന്തല്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വേനല്‍ കടുത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ദാഹകമകറ്റാനും വിശ്രമിക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നാടിന്റെ എല്ലാ ഭാഗങ്ങളിലും തണ്ണീര്‍ പന്തലുകള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു.

മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എബി ജോര്‍ജ് മുഖ്യാതിഥിയായി. തൃശൂര്‍ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം ശബരിദാസന്‍ പദ്ധതി വിശദീകരണം നടത്തി. പാക്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ടി ശ്രീകുമാര്‍, പി ലസ്ലിന്‍ ജോസ്, ഇ ഡി സാബു, ടി ആര്‍ രെഞ്ചു, വി ആര്‍ സജീവന്‍ എന്നിവര്‍ സംസാരിച്ചു. സിടിസി ബാങ്ക് പ്രസിഡന്റ് എംഎം അനില്‍കുമാര്‍ സ്വാഗതവും ചാലക്കുടി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ബ്ലിസന്‍ ഡേവിസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ സഹകരണ സംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും ജീവനക്കാരും പങ്കെടുത്തു.

date