Skip to main content

വരവൂരിന് കുളിർ കുടയാവാൻ കുള വെട്ടി മരങ്ങൾ നട്ടു.

തൃശൂർ സെൻറ് തോമസ് കോളേജും വരവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി പഞ്ചായത്തിലെ കൊറ്റുപുറത്തുള്ള കോഴിക്കോട്ട് കുളം പരിസരത്ത് അത്യപൂർവ്വമായ കുളവെട്ടി മരങ്ങളുടെ സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. കേരള ബയോ ഡൈവേഴ്സിറ്റി ബോർഡിന്റ ധനസഹായത്തോടെ നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കുളവെട്ടി തൈകൾ നട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ കെ ബാബു നിർവഹിച്ചു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി എ ഹിദായത്തുള്ള, അസി. സെക്രട്ടറി എം കെ ആൽഫ്രെഡ്, പ്രോജക്റ്റ് ഇൻവെസ്റ്റിഗേറ്ററും സെൻറ് തോമസ് കോളേജ് അധ്യാപകനുമായ ഡോ പി വി ആന്റോ, തൊഴിലുറപ്പ് വിഭാഗം എഇ സിന്ധു എ ഇ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പദ്ധതിയുടെ ഭാഗമായി.

വംശനാശ ഭീഷണി നേരിടുന്ന ഇത്തരം മരങ്ങൾക്ക് ആവാസ വ്യവസ്ഥ ഒരുക്കുയാണ് വരവൂർ ഗ്രാമ പഞ്ചായത്ത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ഇവിടെ നട്ട  25 കുളവെട്ടി തൈകളും വളർന്ന് വരികയാണ്.

date