Skip to main content

ജവഹർ ലൈബ്രറി ലിറ്റററി ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ ജവഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻററിന്റെ ആഭിമുഖ്യത്തിലുള്ള പ്രഥമ ജവഹർ ലൈബ്രറി ലിറ്റററി ഫെസ്റ്റ് ഏപ്രിൽ 24, 25, 26 തീയതികളിൽ കണ്ണൂരിൽ നടക്കും. ലിറ്റററി ഫെസ്റ്റ് ലോഗോ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻറ് സിജി ഉലഹന്നാന് നൽകി പ്രകാശനം ചെയ്തു.
ജനറൽ കൺവീനർ എം രത്‌നകുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ കൊയ്യാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, വി പി കിഷോർ, സി വി വിജയൻ, പി കെ പ്രേമരാജൻ, ആർ അനിൽകുമാർ, സുരേഷ് കൂത്തുപറമ്പ്, സി വി ധനഞ്ജയൻ, കെ സി ഗണേശൻ, ശിവദാസൻ കരിപ്പാൽ തുടങ്ങിയവർ പങ്കെടുത്തു ആർട്ടിസ്റ്റ് ശശികലയാണ് ലോഗോ രൂപകൽപന ചെയ്തത്.

date