Skip to main content

ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം

സംസ്ഥാന സർക്കാർ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഇൻഷൂറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന് കീഴിലുള്ള തൃശ്ശൂർ മുളങ്കുന്നത്തുകാവിൽ പ്രവർത്തിക്കുന്ന ഇ എസ് ഐ നെഞ്ചുരോഗാശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം മാർച്ച് 25 രാവിലെ 9:30 ന് നടക്കും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്‌ഘാടനം ചെയ്യും. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനാകും.

പ്രൊജക്റ്റ് ഇമ്പ്ലിമെന്റഷന് പ്ലാനിൽ ഉൾപ്പെടുത്തി ഇൻഷുറൻസ് മെഡിക്കൽ സെർവിസസ് വകുപ്പിൽ അനുവദിച്ച സംസ്ഥാനത്തെ ആദ്യ ഡയാലിസിസ് യൂണിറ്റാണ് മുളങ്കുന്നത്തുകാവിലേത്.

date