Skip to main content

അറിവിന്‍ വെട്ടം - രംഗശ്രീ കലാജാഥ പര്യടനം ഇന്ന് തുടങ്ങും

ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുതിനും അജൈവ മാലിന്യ മുക്ത കേരളത്തിനുമായി കുടുംബശ്രീയുടെ നാടക ഗ്രൂപ്പായ രംഗശ്രീയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന അറിവിന്‍ വെട്ടം എന്ന നാടകാവതരണം  മാര്‍ച്ച് 21, 22 തിയ്യതികളിലായി ജില്ലയില്‍ പര്യടനം നടത്തും.  സ്‌കൂള്‍ ഓഫ് ഡ്രാമ വഴി പരിശീലനം സിദ്ധിച്ച രംഗശ്രീ പ്രവര്‍ത്തകരുടെ കലാജാഥയുടെ ആദ്യ പ്രദര്‍ശനം 21ന് രാവിലെ 9.30 ന് തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്‍വശത്താണ്. രാവിലെ 10.30ന് മുണ്ടൂര്‍ സെന്ററിലും വൈകീട്ട് 4.30ന് കുന്നംകുളം പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റിലും അവതരണമുണ്ടാകും. മാര്‍ച്ച് 22ന് രാവിലെ 9.30ന് കൊടകര പാലത്തിന് താഴെ, 10.30ന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ്, വൈകീട്ട് 4.30ന് എടത്തിരുത്തി ഗ്രാമപഞ്ചായത്തിനു മുന്‍വശം എിവിടങ്ങളിലും കലാജാഥ പരിപാടി അവതരിപ്പിക്കും.

date