Skip to main content

സ്നേഹ വസ്ത്രം കൈമാറി

 

കളമശ്ശേരി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സ്നേഹ വസ്ത്രം പദ്ധതിയിലേക്കു 153 ജോഡി പുതിയ വസ്ത്രങ്ങൾ നൽകി മാതൃകയായി ദീപിഷ അനൂപ്.

2022 ഒക്ടോബർ മാസത്തിലാണ് സ്നേഹവസ്ത്രം പദ്ധതി മെഡിക്കൽ കോളേജിൽ നടപ്പിലാകുന്നത്. മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്.

മെഡിക്കൽ കോളേജ് ജീവനക്കാരുടെ വീടുകളിൽ നിന്നും വൃത്തിയുള്ള ഉപയോഗപ്രദമായ വസ്ത്രങ്ങൾ കഴുകി തേച്ചാണ് സ്നേഹവസ്ത്രം പദ്ധതിക്ക് കൈമാറിയിരുന്നത്.

ഹോസ്പിറ്റലിൽ എത്തുന്ന പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അതുപോലെതന്നെ അഗതികളായി എത്തുന്ന രോഗികൾക്കും ഈ പദ്ധതിയിൽ നിന്നും വസ്ത്രങ്ങൾ നൽകുന്നു. സ്നേഹ വസ്ത്രം പദ്ധതിയിൽ എത്തുന്ന വസ്ത്രങ്ങൾ തരംതിരിച്ചു രോഗികൾക് കൈമാറുന്നത് ഹെഡ്‌നേഴ്സ് കെ കെ നബീസയാണ് .

മെഡിക്കൽ കോളേജിൽഎത്തുന്ന നിർദ്ധനരായ രോഗികൾക്ക് ആശ്വാസകരമായ ഈ പദ്ധതിയിലേക്കു ആദ്യമായാണ് ഇ ത്രയധികം പുതിയ വസ്ത്രങ്ങൾ ലഭിക്കുന്നത് എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്  ഡോ. ഗണേഷ് മോഹൻ അറിയിച്ചു.

date