Skip to main content

തൊഴിലുറപ്പ് പദ്ധതി- കുളങ്ങളുടെ ഉദ്ഘാടനം നാളെ ( മാര്‍ച്ച് 22)

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മിച്ച കുളങ്ങളുടെ  ജില്ലാതല ഉദ്ഘാടനം  ലോകജല ദിനമായ  നാളെ (മാര്‍ച്ച് 22) രാവിലെ 10.30ന് ക്ഷിരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിക്കും.
മുഖത്തല ബ്ലോക്കിലെ  കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കുമലിയിലെ കുളം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉദ്ഘാടനം  ചെയ്യും. ശാസ്താംകോട്ട ബ്ലോക്കിലെ മൈനാഗപ്പളളി ഗ്രാമപഞ്ചായത്ത്  16-ാം വാര്‍ഡിലെ  കാര്‍ഷികകുളം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്യും. ശൂരനാട് നോര്‍ത്ത് ഗ്രാമപഞ്ചായത്തിലെ കാര്‍ഷികകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും വിവിധ പരിപാടികളോടെ ജലദിനം ആഘോഷിക്കും.
(പി.ആര്‍.കെ നമ്പര്‍ 811/2023)
 

date