Skip to main content

തൊഴിൽമേള: ക്യാമ്പ് രജിസ്‌ട്രേഷൻ

കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ് ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 27നു ചങ്ങനാശ്ശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽവച്ച് വിവിധ തൊഴിൽമേളകൾക്ക് മുന്നോടിയായി ക്യാമ്പ് രജിസ്‌ട്രേഷൻ നടത്തുന്നു. കുറഞ്ഞത് പ്ലസ്ടു മുതൽ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ള 18 മുതൽ 35 വയസ് പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്സ് ആപ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0481- 2563451/2565452 

date