Skip to main content

ജീവധാര, കടലാമ സംരക്ഷണ പദ്ധതികൾക്ക് അംഗീകാരം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികൾ പരിശോധിച്ച് അനുമതി നൽകുന്നതിന് കലക്ട്രേറ്റിൽ ജില്ലാതല നൂതന കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ജീവധാര, പുന്നയൂർകുളം ഗ്രാമ പഞ്ചായത്തിന്റെ കടലാമ സംരക്ഷണം എന്നീ പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി.

കോലഴി, എരുമപ്പെട്ടി, കൊണ്ടാഴി, എളവള്ളി, മതിലകം ഗ്രാമപഞ്ചായത്തുകളുടെ നൂതന പദ്ധതികളുടെ ഭേദഗതികളും യോഗത്തിൽ അംഗീകരിച്ചു.

മുരിയാട്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ഡിഡിപി ബെന്നി ജോസെഫ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഓ ജി സൂരജ, സാമൂഹ്യനീതി ഓഫീസർ പി മീര, മറ്റു ജില്ലാതല ഉദ്യോഗസ്ഥരുടെ പ്രതിനിധികൾ എന്നിവർ  യോഗത്തിൽ പങ്കെടുത്തു.

date