Skip to main content

ക്ഷയ രോഗ നിര്‍മാര്‍ജ്ജന ദിനത്തില്‍ ബോധവത്ക്കരണ പരിപാടിയുമായി കാഞ്ഞങ്ങാട് നഗരസഭ

  ക്ഷയ രോഗത്തെപ്പറ്റി അവബോധം ഉണ്ടാക്കി രോഗത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ക്ഷയ രോഗ നിര്‍മാര്‍ജ്ജന ദിനത്തില്‍
കാഞ്ഞങ്ങാട് നഗരസഭ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണ പരിപാടി നടത്തി. കാഞ്ഞങ്ങാട് നഗരസഭയില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്ഷയ രോഗ നിര്‍മാര്‍ജ്ജന പ്രതിജ്ഞയെടുത്തു. ക്ഷയ രോഗത്തെ ചെറുക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും അതിന് കൂട്ടായ പ്രവര്‍ത്തനം നടത്തുമെന്നും കെ.വി.സുജാത പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ലത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.വി.മായാകുമാരി, കൗണ്‍സിലര്‍മാരായ കെ.വി.സുശീല, ടി.വി.സുജിത്ത് കുമാര്‍, കെ.രവീന്ദ്രന്‍, സൗദാമിനി, പി.വീണ, നഗരസഭ സെക്രട്ടറി പി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
 

date