Skip to main content

നവകേരളം കര്‍മപദ്ധതിയില്‍ ഡാറ്റ അനലിസ്റ്റ് ഒഴിവ്

 സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള ഓഫീസില്‍ കരാര്‍/ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദം/ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്/ എം.സി.എ. 

സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ പത്തിനകം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, മൂന്നാംനില, ബി.എസ്.എന്‍.എല്‍. ഭവന്‍, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001. എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.

date