Skip to main content

കാര്‍ത്തികപ്പള്ളി സ്മാര്‍ട്ട് വില്ലജ് ഓഫീസ് ഉദ്ഘാടനം നാളെ

കാര്‍ത്തികപ്പള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 27-ന് രാവിലെ 11-ന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഐ. റംല ബീവി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, എ.ഡി.എം. എസ്.സന്തോഷ് കുമാര്‍, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജഭായി, ജില്ല പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ആര്‍. വത്സല, ഗ്രാമപഞ്ചായത്ത് അംഗം ആര്‍. റോഷന്‍, ആര്‍.ഡി.ഒ. എസ്. സുമ, തഹസില്‍ദാര്‍ പി.എ. സജീവ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date