Skip to main content
വെങ്ങാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച തണ്ണീർ പന്തലിന്റെ ഉത്ഘാടനംമന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു

തണ്ണീർപ്പന്തൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതി: മന്ത്രി കെ രാധാകൃഷ്ണൻ

വേനൽക്കാലത്ത് ജനങ്ങൾക്ക് കുടിവെള്ളം നൽകാൻ സർക്കാർ വിവിധ സ്ഥാപനങ്ങൾ വഴി ഒരുക്കുന്ന തണ്ണീർപ്പന്തലുകൾ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയെന്ന് ദേവസ്വം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചേലക്കര
വെങ്ങാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച തണ്ണീർ പന്തലിന്റെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണ്. ഇവയ്ക്ക് ജനങ്ങളുടെ സഹകരണം വേണം. അന്തിമഹാകാളൻ കാവ് വേലയോട് ഒപ്പം തന്നെ ഇത്തരം ഒരു പദ്ധതി തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെങ്ങാനെല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻറ് മനോജ് കുമാർ അധ്യക്ഷനായ ചടങ്ങിൽ ബാങ്ക് പ്രതിനിധികൾ ആയ പി വിശ്വനാഥൻ, പി എസ് അജയകുമാർ, ബാലസുബ്രമണ്യൻ, സ്ലൂബി പി കിംഗ്സ്ലി എന്നിവർ  സന്നിഹിതരായി. സി എസ് ശ്രീരാമകൃഷ്ണൻ സ്വാഗതവും സേതുമാധവൻ നന്ദിയും പറഞ്ഞു.

date