Skip to main content
ടി എൻ പ്രതാപൻ എംപി അനുവദിച്ച ആംബുലൻസ് തൃശ്ശൂർ മെഡിക്കൽ കോളേജിന് കൈമാറുന്നു

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് പുതിയ ആംബുലന്‍സ് നൽകി

ഗവ. മെഡിക്കല്‍ കോളേജിലേക്ക് ടി എൻ പ്രതാപൻ എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആംബുലന്‍സ് നൽകി. 25 ലക്ഷം രൂപയാണ് ആംബുലൻസിന് വിനിയോഗിച്ചത്. ആംബുലന്‍സിന്റെ താക്കോല്‍ ടി എൻ പ്രതാപൻ എംപി പ്രിന്‍സിപ്പാള്‍ ഡോ. ബി ഷീലയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

72 ലക്ഷം രൂപ എംപി ഫണ്ടില്‍നിന്നും ആശുപത്രി വികസനത്തിനായി ഇതുവരെ നല്‍കിയതായി അദ്ദേഹം പറഞ്ഞു. ജലശുദ്ധീരണത്തിനായുള്ള ഉപകരണങ്ങളും കിടക്കകളും ലഭ്യമാക്കുന്നതും പരിഗണനയിലുണ്ടെന്നും എംപി കൂട്ടിചേര്‍ത്തു. സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ നിഷ എം ദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി ബിജു, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുരേഷ് അവണൂർ, ആശുപത്രി വികസന സൊസൈറ്റി അംഗങ്ങളായ രാജേന്ദ്രൻ അരങ്ങത്ത്, ജിജോ കുര്യൻ, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date