Skip to main content

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അത്യാധുനിക ഐസൊലേഷൻ ബ്ലോക്ക്

 

തിരുവനന്തപുരംകോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗബാധിതരെ ഐസോലേഷൻ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് ഈ രണ്ട് മെഡിക്കൽ കോളേജുകൾക്കും ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയിരുന്നു. കിഫ്ബി ധനസഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് 34.74 കോടി രൂപയുടേയും കോഴിക്കോട് മെഡിക്കൽ കോളേജിന് 34.92 കോടി രൂപയുടേയും ഭരണാനുമതിയാണ് നൽകിയത്. കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന് ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പകർച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയിൽ 10 കിടക്കകളുള്ള ആധുനിക ഐസോലേഷൻ വാർഡാണ് സജ്ജമാക്കുന്നത്. സമ്പൂർണമായി പൂർത്തീകരിച്ച 10 എണ്ണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി അടുത്തിടെ നിർവഹിച്ചിരുന്നു. ഇതുകൂടാതെയാണ് സംസ്ഥാനത്തെ രണ്ട് പ്രമുഖ മെഡിക്കൽ കോളേജുകളിൽ വിപുലമായ സംവിധാനങ്ങളോടെ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 50 കിടക്കകളുള്ള ഐസൊലേഷൻ ബ്ലോക്കാണ് സ്ഥാപിക്കുന്നത്. 3500 സ്‌ക്വയർ മീറ്റർ വിസ്തീർണത്തിൽ നാല് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഒപി വിഭാഗംവാർഡുകൾഐസോലേഷൻ യൂണിറ്റുകൾപരിശോധനാ സൗകര്യങ്ങൾ എന്നിവയുണ്ടാകും. ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻസ്വാബ് ടെസ്റ്റ്ലബോറട്ടറിവെയിറ്റിംഗ് ഏരിയകൺസൾട്ടേഷൻ റൂംഎക്സ്റേപ്രൊസീജിയർ റൂംയുഎസ്ജി റൂംഫാർമസി എന്നിവയുണ്ടാകും. ഒന്നാം നിലയിൽ നഴ്സിംഗ് സ്റ്റാഫ് റൂംഡോക്ടേഴ്സ് ലോഞ്ച്സെമിനാർ റൂംബൈസ്റ്റാൻഡർ വെയിറ്റിംഗ് ഏരിയനഴ്സസ് സ്റ്റേഷൻഐസൊലേഷൻ റൂമുകൾ എന്നിവയുംരണ്ടും മൂന്നും നിലകളിൽ ഐസൊലേഷൻ റൂമുകൾഐസൊലേഷൻ വാർഡ്പ്രൊസീജിയർ റൂം എന്നിവയുമുണ്ടാകും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ 40 കിടക്കകളുള്ള ഐസൊലേഷൻ ബ്ലോക്കാണ് നിർമ്മിക്കുന്നത്. 3600 സ്‌ക്വയർ മീറ്ററിൽ 3 നില കെട്ടിടമാണത്. ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻബൈസ്റ്റാൻഡർ വെയ്റ്റിംഗ് ഏരിയപ്രീ ആന്റ് പോസ്റ്റ് സാംപ്ലിംഗ് ഏരിയഫാർമസികൺസൾട്ടേഷൻ റൂംനഴ്സസ് സ്റ്റേഷൻപ്രൊസീജിയർ റൂംസ്‌ക്രീനിംഗ് റൂം എന്നിവയുണ്ടാകും. ഒന്നാം നിലയിൽ ഐസൊലേഷൻ റൂമുകൾഐസൊലേഷൻ വാർഡുകൾബൈസ്റ്റാൻഡർ വെയ്റ്റിംഗ് ഏരിയനഴ്സസ് സ്റ്റേഷൻപ്രൊസീജിയർ റൂംഡോക്ടേഴ്സ് ലോഞ്ച് എന്നിവയും രണ്ടാം നിലയിൽ ഐസൊലേഷൻ റൂമുകൾഐസൊലേഷൻ വാർഡുകൾപ്രൊസീജിയർ റൂം എന്നിവയുമുണ്ടാകും.

പി.എൻ.എക്‌സ്. 1472/2023

date