Skip to main content

വേനൽക്കാല സമയക്രമം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 268 സർവീസുകൾ

            കണ്ണൂർ വിമാനത്താവളത്തിൽനിന്നു വിവിധ വിമാന കമ്പനികൾ 268 സർവീസുകൾ നടത്തും. വേനൽക്കാല സമയക്രമപ്രകാരമാണിത്. ശൈത്യകാല സമയക്രമപ്രകാരം 239 സർവീസുകളാണ് ഇവിടെനിന്നുണ്ടായിരുന്നത്.

            പുതിയ സമയക്രമ പ്രകാരം ഇൻഡിഗോ എയർലൈൻസ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്കു നേരിട്ടു സർവീസ് ആരംഭിക്കും. വരാണസിയിലേക്കു കൂടി സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഒമ്പതു നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരിൽ നിന്ന് വിമാന സർവ്വീസ് ഉണ്ടാകും. ബംഗളൂരുചെന്നൈമുംബൈഹൈദരാബാദ്ഡൽഹിതിരുവനന്തപുരംകൊച്ചികോഴിക്കോട് എന്നിവിടങ്ങളിലേക്ക് നിലവിൽ നേരിട്ടു സർവീസുണ്ട്. അഗർത്തലഅഹമ്മദാബാദ്അമൃത്സർഭുവനേശ്വർഗുവാഹത്തിഇൻഡോർചാണ്ഡിഗഡ്ജയ്പൂർകാൺപൂർകൊൽക്കത്തലക്‌നൗമധുരനാഗ്പൂർപാറ്റ്‌നപോർട്ട് ബ്‌ളെയർപൂനൈറായ്പൂർറാഞ്ചിസൂററ്റ്തൃച്ചിവിസാഗ് തുടങ്ങിയ നഗരങ്ങളിലേക്കും കണക്ഷൻ സർവ്വീസുകളുമുണ്ട്.

            കണ്ണൂർ വിമാനത്താവളത്തിൽനിന്നു മിഡിൽ ഈസ്റ്റിലെ 10 രാജ്യങ്ങളിലേക്കും വേനൽ ഷെഡ്യൂളിൽ ഫ്‌ളൈറ്റുകൾ ഉണ്ട്. ബഹ്‌റൈൻഅബുദാബിദുബായ്ഷാർജജിദ്ദറിയാദ്മസ്‌കറ്റ്ദമാംദോഹകുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് അന്താരാഷ്ട്ര ഫ്‌ളൈറ്റുകൾ ഉണ്ട്. ബാങ്കോക്ക്കൊളംബോഡാക്കകാഠ്മണ്ഡുമാലിഫുക്കറ്റ്സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളും ഉണ്ട്. ആഴ്ചയിൽ 70 സർവ്വീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് അന്താരാഷ്ട്ര സർവ്വീസുകളിൽ ഏറ്റവും മുന്നിൽ. എയർ ഇന്ത്യ എക്‌സ്പ്രസ് വേനൽക്കാല സമയക്രമത്തിൽ ദുബായിലേക്ക് ദിവസ സർവ്വീസ് ആരംഭിക്കുന്നുണ്ട്. ആഴ്ചയിൽ ദുബായിലേക്ക് 14 സർവ്വീസ് എന്നുളളത് 28 ആയി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് ബഹ്‌റൈൻഅബുദാബിദുബായ്ഷാർജജിദ്ദറിയാദ്മസ്‌കറ്റ്ദോഹകുവൈറ്റ് എന്നിവിടങ്ങളിലേക്ക് വേനൽക്കാല സമയക്രമത്തിൽ ഫ്‌ളൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോ ഫസ്റ്റ് അബുദാബിയിലേക്കും ദുബായിലേക്കും ഡെയ്‌ലി സർവ്വീസ് നടത്തും. മസ്‌കറ്റ്കുവൈറ്റ്ദമാം എന്നിവിടങ്ങളിലും നേരിട്ട് സർവ്വീസ് നടത്തും. ഇൻഡിഗോ എയർലൈൻസ് ദോഹയിലേക്കുളള സർവീസ് ദിവസേനയാക്കും.

പി.എൻ.എക്‌സ്. 1476/2023

date