Skip to main content

ഓട്ടോമാറ്റിക് ഇലക്ട്രിക് പിക് അപ്പ് വാഹനം നൽകി

 

കളമശ്ശേരി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക് ഓട്ടോമാറ്റിക് ഇലക്ട്രിക് പിക് അപ്പ്‌ വാഹനനം നൽകി ഐ. സി. ഐ. സി ബാങ്ക് കളമശ്ശേരി ബ്രാഞ്ച്.

ഹോസ്പിറ്റലിലെ മാലിന്യ നിർമാർജന യൂണിറ്റ്ലേക് യഥാക്രമം  വിവിധ വാർഡുകളിൽ നിന്നും മാലിന്യം എടുത്ത് യൂണിറ്റിലേക് എത്തിക്കുന്നതിനു വേണ്ടിയാണു ഈ വാഹനം ഉപയോഗിക്കുന്നത്. നാളിതുവരെ  പുറത്തു നിന്നും വാഹനം കൊണ്ടുവന്നാണ് മാലിന്യം നീക്കം ചെയ്തിരുന്നത്. ദിവസത്തിൽ മൂന്ന് തവണ ഓരോ വാർഡിൽ നിന്നും മാലിന്യം ശേഖരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പുറത്തുനിന്നും വാഹനം വിളിച്ച് മാലിന്യമെടുക്കൽ ചിലവേറിയതായിരുന്നു.

ബാങ്കിന്റെ സ്പോൺസർ ഷിപ്പിൽ 4.5 ലക്ഷം രൂപ വിലവരുന്ന വാഹനത്തിന്റെ താക്കോൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ ഐ സി ഐ സി  ബാങ്ക് റീജിയണൽ ഹെഡ് വീനീത് വിജയനിൽ നിന്നും ഏറ്റുവാങ്ങി . ഗവണ്മെന്റ് ബാങ്കിംഗ് റീജിയണൽ ഹെഡ് ആന്റണി റോണി ഡിസിൽവ, ബാങ്ക് മാനേജർ സമീർ ബഷീർ മെഡിക്കൽ കോളേജ് സെക്യൂരിറ്റി ഓഫീസർ എൻ. എസ് ശ്രീകുമാർ, ഹെൽത് ഇൻസ്‌പെക്ടർ ജോൺ ഏൽപ്പിസ്റ്റൺ, മുഹമ്മദ്‌ ഷഫീക്, സജീന എന്നിവർ സന്നിഹിതരായിരുന്നു.

date