Skip to main content

ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം നാളെ (മാര്‍ച്ച് 26)

ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം ശാസ്താംകോട്ട മനോവികാസില്‍ നാളെ (മാര്‍ച്ച് 26) രാവിലെ 11.30ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 192 പേര്‍ക്കാണ് ഹിയറിങ് എയ്ഡ്, വീല്‍ ചെയര്‍, ട്രൈ സൈക്കിള്‍, സ്മാര്‍ട് ഫോണുകള്‍, ബെയ്‌ലി സ്റ്റിക്, എം എസ് ഐ ഡി ഇ കിറ്റ്, വോക്കിങ് സ്റ്റിക്, റോളാറ്റര്‍, തുടങ്ങിയവ നല്‍കുന്നത്. അര്‍ഹരായവരുടെ രജിസ്ട്രേഷന്‍ രാവിലെ 10 മുതല്‍ ആരംഭിക്കും. ഫോണ്‍: 9447160802.

date