Skip to main content

ഗതാഗത നിരോധനം

കരിമണ്ണൂര്‍ തൊമ്മന്‍കുത്ത് റോഡില്‍ മുളപ്പുറം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 23 മുതല്‍ ഇത് വഴിയുളള വാഹനഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തി. കരിമണ്ണൂര്‍ ഭാഗത്ത് നിന്നും തൊമ്മന്‍കുത്ത് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മുളപ്പുറം കോട്ടക്കവല ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കോട്ട റോഡ്, മെഷീന്‍കുന്ന് റോഡ്, മുളപ്പുറം - ഉടുമ്പന്നൂര്‍ റോഡ് വഴി മുളപ്പുറം സ്‌കൂള്‍ ജംഗ്ഷനിലെത്തി തൊമ്മന്‍കുത്തിന് പോകേണ്ടതും തിരിച്ചും ഇതേ വഴി തന്നെ യാത്ര ചെയ്യേണ്ടതുമാണ്.

date