Skip to main content

സംസ്ഥാന തല കോല്‍ക്കളി മത്സരം

കുന്നംകുളത്ത് ഏപ്രില്‍ 13 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ‘നിലാവെട്ടം’ സാംസ്കാരിക, ആഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന തല ഒപ്പന മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25  ഉച്ചക്ക് 2 മുതല്‍ 5 വരെയാണ് മത്സരം. ആദ്യം പേര് രജിസ്ട്രര്‍ ചെയ്യുന്ന പത്തു ടീമുകള്‍ക്കു മാത്രം പങ്കെടുക്കാം. 15 വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കാണ്  മത്സരം.

ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 7500 രൂപ. ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ക്ക് യാത്രാച്ചെലവായി 2500 രൂപ നല്‍കും. കാലിക്കറ്റ് സര്‍വ്വകലാശാല കലോത്സവ നിയമാവലി അടിസ്ഥാനപ്പെടുത്തിയാണ് മത്സരം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539368013, 8113092933, 9846884721.

date