Skip to main content

പാപ്പിനിശ്ശേരി സി എച്ച് സിക്ക് പുതിയ ആംബുലന്‍സ്

കെ വി സുമേഷ് എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പാപ്പിനിശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം കെ വി സുമേഷ് എം എല്‍ എ നിര്‍വ്വഹിച്ചു. ഘട്ടംഘട്ടമായി മണ്ഡലത്തിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആംബുലന്‍സ് സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് എം എല്‍ എ പറഞ്ഞു. 12.5 ലക്ഷം രൂപ ചെലവിലാണ് പാപ്പിനിശേരി സി എച്ച് സിക്കായി ആംബുലന്‍സ് വാങ്ങിയത്. നേരത്തെ നാറാത്ത് എഫ് എച്ച് സിക്ക് എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ആംബുലന്‍സ് നല്‍കിയിരുന്നു.
ചടങ്ങില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ നിസാര്‍ വായ്പറമ്പ് മുഖ്യാതിഥിയായി. പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി വി അജിത, കെ വി സതീശന്‍, പി പ്രസീത, അംഗങ്ങളായ ചന്ദ്രമോഹന്‍, കെ വി പ്രചിത്ര, പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, സ്ഥിരം സമിതി അധ്യക്ഷ കെ ശോഭന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ നാരായണ നായ്ക്,  സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ അനീഷ് ബാബു എന്നിവര്‍ സംസാരിച്ചു.
 

date