Skip to main content

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ പാലക്കാട് വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജില്‍  2023-2024 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളിലേക്കായി ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജ് ഓഫീസിലാണ് ഇന്റര്‍വ്യൂ നടത്തുന്നത്.   ഇന്റര്‍വ്യൂ ദിനത്തിനു മുമ്പ് അടിസ്ഥാന യോഗ്യത നേടിക്കഴിഞ്ഞവരെ മാത്രമേ പരിഗണിയ്ക്കുകയുള്ളു. ഇന്റര്‍വ്യൂ ഏപ്രില്‍ മാസം 11ന് രാവിലെ ഒമ്പതു മുതല്‍.  താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയുടെയും ജാതി, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും രണ്ട് ശരി പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം. തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതും ഈ കാലയളവില്‍ ഉണ്ടാകുന്ന ഒഴിവിലേക്ക് ഈ ലിസ്റ്റില്‍ നിന്നും പരിഗണിക്കും. യുജിസി-നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അതില്ലാത്തവരെയും പരിഗണിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04922-255061, 8547005042 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

 

date