Skip to main content

ക്ഷീരമേഖലയിൽ നടപ്പാക്കിയത് 3.78 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

 

പാലിന് 1.25 കോടി രൂപ സബ്സിഡി നൽകി.

കോട്ടയം: ജില്ലയിൽ  ക്ഷീരവികസന വകുപ്പ് 2022 - 23 സാമ്പത്തിക വർഷം നടപ്പാക്കിയത് 3,78,26,297 രൂപയുടെ വികസനപ്രവർത്തനങ്ങൾ. മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിൽ 99,68,600 രൂപയും കിടാരി പാർക്ക് പദ്ധതിയ്ക്കായി ഒമ്പത് ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡി പദ്ധതിയിൽ 22,90,500 രൂപയും തീറ്റപുൽകൃഷി പദ്ധതിയിൽ 35,46,937 രൂപയുമാണ് ചെലവാക്കിയിട്ടുള്ളത്.

ലിറ്ററിന് നാല് രൂപ വീതം പാൽ സബ്സിഡി നൽകുന്നതിനായി 1.25 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. മിൽക്ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതിയിൽ അതിദരിദ്രർക്ക് ഒരു യൂണിറ്റ് പശുവിനെ നൽകുന്നതിനായി ഒരാൾക്ക് 95,400 രൂപവീതം ഒൻപതുപേർക്കായി 858600 രൂപ നൽകി. രണ്ട് പശു യൂണിറ്റ് പദ്ധതിയിൽ 14.8 ലക്ഷവും അഞ്ച് പശു യൂണിറ്റ് പദ്ധതിയിൽ 25.08 ലക്ഷവും 10 പശു യൂണിറ്റ് പദ്ധതിയിൽ 16.56 ലക്ഷം രൂപയുമാണ് ചെലവാക്കിയിട്ടുള്ളത്.  യഥാക്രമം ഒമ്പത്, 29,19,10 എന്നിങ്ങനെയാണ് ഓരോ പദ്ധതിയുടെയും ഗുണഭോക്താക്കളുടെ എണ്ണം.
കാലിത്തൊഴുത്ത് നിർമ്മാണത്തിനായി 33 പേർക്ക് 50,000 രൂപ വീതം 16,50,000 രൂപ അനുവദിച്ച് നൽകി. ഡയറി ഫാം ആധുനികവൽക്കരണം / യന്ത്രവൽക്കരണത്തിനായി 50,000 രൂപ വീതം 32 പേർക്ക് നൽകിയിട്ടുണ്ട്.  ഇതിനായി 16,00,000 രൂപ ചെലവഴിച്ചു. കറവയന്ത്രത്തിനായി 30,000 രൂപ വീതം 22 പേർക്കായി 6,60,000 രൂപ നൽകി.

 127 കർഷകർക്ക് കന്നുകുട്ടി ദത്തെടുക്കൽ പദ്ധതിയുടെ ഭാഗമായി 4650 രൂപ വീതം 5,90,550 രൂപ ചെലവഴിച്ചു. സബ്സിഡി നിരക്കിൽ പച്ചപ്പുല്ല്, വൈക്കോൽ തുടങ്ങിയവ ലഭ്യമാക്കുന്നതിന് 17,00,000 രൂപ ചെലവഴിച്ചു. വിവിധ പ്രദേശങ്ങളിൽ കർഷകർക്കായി 10,000 കിലോ മിനറൽ മിക്സ്ചർ ലഭ്യമാക്കി. 20 സെന്റും അതിനു മുകളിലും സ്ഥലത്തുള്ള  സബ്സിഡിയോടു കൂടിയ തീറ്റപ്പുല്ല് കൃഷിയ്ക്കായി 31,28,250 രൂപയും സബ്സിയില്ലാത്തതിന് 1,26,000 രൂപയും ചെലവഴിച്ചു. തരിശുഭൂമിയിലെ പുൽകൃഷിയ്ക്കായി 1,86,857 രൂപയും ചെലവഴിച്ചു. ക്ഷീരഗ്രാമം പദ്ധതിയ്ക്കായി  80,47,000 രൂപ ചെലവഴിച്ചു.

date