Skip to main content

സഹകരണസംഘ ബിൽ   ; നിയമസഭ സമിതി സിറ്റിംഗ് ഏപ്രിൽ 11ന് കോട്ടയത്ത്

കോട്ടയം: പതിനഞ്ചാം കേരള നിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി യോഗം
ഏപ്രിൽ 11ന് രാവിലെ 10.30ന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ ചേരും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായ സമിതി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ബോർഡ്അംഗങ്ങൾ എന്നിവരിൽനിന്നും ബില്ലിലെ വ്യവസ്ഥകളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും.
2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിൽ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് പ്രസ്തുതയോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാവുന്നതാണ്. കൂടാതെ നിർദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ.
മെയിലായോ (e-mail id- legisla...@gmail.com) സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയച്ചു നൽകാവുന്നതാണ്.  

date