Skip to main content

യോഗ പ്രവേശനം

കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആജീവനാന്ത വിദ്യാഭ്യാസ സ്വയം ഭരണ സ്ഥാപനമായ സ്‌കോൾ കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് മിഷന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി / തത്തുല്യമാണ് യോഗ്യത. 17 നും 50നും ഇടയിൽ പ്രായം. വിശദവിവരത്തിന് : 0481 2300 443. 9496094157, 9947985329

date