Skip to main content
ജില്ലാ സ്‌പോർട്സ് കൗൺസിൽ, എക്‌സൈസ് വിമുക്തി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ''കളിത്തട്ട്- 2023'' അവധിക്കാല കായിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ നിർവഹിക്കുന്നു.

കളിത്തട്ട് 2023, കായിക ഉപകരണങ്ങൾ വിതരണം ചെയ്തു

കോട്ടയം: ജില്ലാ സ്‌പോർട്സ് കൗൺസിൽ, എക്‌സൈസ് വിമുക്തി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിയാട് ശ്രീനാരായണ യു.പി സ്്കൂളിൽ കുട്ടികളെ മികച്ച വ്യക്തികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കായിക ലഹരി എന്ന സന്ദേശമുയർത്തി ''കളിത്തട്ട്- 2023'' എന്ന പേരിൽ നടത്തുന്ന 10 ദിവസത്തെ അവധിക്കാല കായിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ നിർവഹിച്ചു. കായിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ നിർവഹിച്ചു. സ്‌കൂൾ മാനേജർ  ടി.പി സുഖലാൽ, ഹെഡ്മാസ്റ്റർ പി പ്രദീപ്, വാർഡ് മെമ്പർ ടി. മധു  പി.ടി.എ പ്രസിഡന്റ് ദീപേഷ് എ.എസ് എന്നിവർ പ്രസംഗിച്ചു.

 

date