Skip to main content

മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഇന്ന്

 

കോട്ടയം: മണിമല, തോട്ടയ്ക്കാട്, ചെത്തിപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഇന്ന്(ഏപ്രിൽ നാല്) റവന്യു- ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും.
രാവിലെ 10.30ന് മണിമലയിൽ നടക്കുന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം. പി മുഖ്യാതിഥിയാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മണിമല ഗാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി സൈമൺ, സബ് കളക്ടർ സഫ്ന നസറുദ്ദീൻ, തഹസിൽദാർ ബെന്നി മാത്യു, വൈസ് പ്രസിഡന്റ് അതുല്യദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ് എമേഴ്സൺ, ജയശ്രീ ഗോപിദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിനോയ് വർഗീസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജി. സുജിത്, ശരത് മണിമല, മനോജ് തോമസ്, കെ. എസ്. ജോസഫ്, പി. ഇ അബ്ദുൾ അസീസ്, പി. ആർ മോഹനചന്ദ്രൻ, ജേക്കബ് തോമസ് തീമ്പലങ്ങാട്ട്, പി.ബി മോഹനൻ, പാപ്പച്ചൻ മുക്കടമണ്ണിൽ എന്നിവർ പങ്കെടുക്കും.
  രാവിലെ 11.30നു തോട്ടയ്ക്കാട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിൽ ഉമ്മൻചാണ്ടി എം.എൽ.എ. അധ്യക്ഷനായിരിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന നിർമിതി കേന്ദ്രം റീജണൽ എൻജിനീയർ റ്റോമിച്ചൻ കെ. ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, മാടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, സബ് കളക്ടർ സഫ്‌ന നസ്‌റുദീൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും..  
ഉച്ചയ്ക്ക് 2.30ന് ചെത്തിപ്പുഴ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷനായിരിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. വിശിഷ്ടാതിഥി ആയിരിക്കും.  പി.ഡബ്ല്യൂ.ഡി. കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.വി. ബിന്ദു, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. രാജു, വാഴപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ തോമസ്, സബ്് കളക്ടർ സഫ്‌ന നസ്‌റുദീൻ, ജില്ലാ പഞ്ചായത്ത് അംഗം സുധാ കുര്യൻ, ബ്‌ളോക്ക് പഞ്ചായത്ത്് അംഗം മാത്തുക്കുട്ടി പ്ലാത്താനം, വാഴപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിനു മൂലയിൽ, ഗ്രാമപഞ്ചായത്തംഗം സണ്ണി ചങ്ങങ്കേരി, ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് ബി. സാവിയോ, ചങ്ങനാശേരി തഹസീൽദാർ ടി.ഐ. വിജയസേനൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സെബാസ്റ്റ്യൻ ആന്റണി, ടോണി മാത്യൂ, മനോജ് വർഗീസ്, കുര്യാക്കോസ് പുന്നവേലിൽ, അഭിലാഷ് വർഗീസ്, താജുദീൻ താജ്, ലിനുജോബ്, അജി അരയശേരി, ജോൺ മാത്യൂ, പ്രദീപ് കുന്നക്കാടൻ എന്നിവർ പ്രസംഗിക്കും.

date