Skip to main content
കാടുകുറ്റി പഞ്ചായത്തിലെ സീക്കോ ആന്റണി, രാജേഷ് എം എൻ, മനോജ് കെ കെ എന്നിവർക്ക് ഇലക്ട്രോണിക് വീൽചെയറുകൾ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് വിതരണം ചെയ്യുന്നു

ഭിന്നശേഷിക്കാർക്ക് താങ്ങായി കാടുകുറ്റി പഞ്ചായത്ത്

കാടുകുറ്റി പഞ്ചായത്തിലെ സീക്കോ ആന്റണി, രാജേഷ് എം എൻ, മനോജ് കെ കെ എന്നിവർക്ക് ഇനി ആരെയും ആശ്രയിക്കാതെ ഇലക്ട്രോണിക് വീൽചെയറിലൂടെ സഞ്ചരിക്കാം.  ജനകീയാസൂത്രണ പദ്ധതിയിൽ  ഉൾപ്പെടുത്തി പഞ്ചായത്തിലെ അർഹരായ മൂന്ന് ഭിന്നശേഷിക്കാർക്കാണ്  ഇലക്ട്രോണിക് വീൽ ചെയറുകൾ  നൽകിയത്.

പഞ്ചായത്ത് തലത്തിൽ സർവ്വേ നടത്തി പഞ്ചായത്ത് ഫണ്ടിൽ നിന്ന് 3,90000 രൂപ ചെലവഴിച്ച് നിസ്സഹയായ മൂന്ന് ഭിന്നശേഷിക്കാർക്ക് ജീവിതമാർഗത്തിനുള്ള അവസരങ്ങൾ ഒരുക്കി മാതൃകയാവുയാണ് കാടുകുറ്റി പഞ്ചായത്ത്. ജന്മനാ വൈകല്യം ബാധിച്ച രാജേഷിനും മനോജിനും ജീവിതയാത്രക്കിടയിൽ കാലുകൾ തളർന്നു പോയ സീക്കോയ്ക്കും ജീവിതത്തിൽ വലിയൊരു ആശ്വാസം കൂടിയാണ് ഈ പദ്ധതി.

 പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് വീൽ ചെയറുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിമൽ കുമാർ അധ്യക്ഷനായി. വാർഡ് മെമ്പർമാരായ സീമ പത്മനാഭൻ, രാഖി സുരേഷ് , ഡാലി ജോയ്, രാജേഷ് കെ എൻ എന്നിവർ പങ്കെടുത്തു.

date